കേരളം

kerala

ETV Bharat / state

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

പി. ശ്രീരാമകൃഷ്ണന് കൊവിഡിന് പിന്നാലെ ന്യുമോണിയ സ്ഥിരീകരിച്ചു. ഹൃദയ സംബന്ധമായ രോഗം കൂടി ഉള്ളതിനാല്‍ സ്പീക്കറെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഐ.സി.യുവിലേയ്ക്ക് പ്രവേശിപ്പിച്ചു

Speaker P Sreerama Krishnan infected Pneumonia with Covid and shifted to ICU  Speaker P Sreerama Krishnan  Pneumonia  Covid  shifted to ICU  P Sreerama Krishnan  കൊവിഡിനൊപ്പം ന്യുമോണിയ; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി  കൊവിഡ്  ന്യുമോണിയ  കൊവിഡിനൊപ്പം ന്യുമോണിയ  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി  സ്പീക്കര്‍  ഐസിയു  മെഡിക്കൽ ബോർഡ്
കൊവിഡിനൊപ്പം ന്യുമോണിയ; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

By

Published : Apr 13, 2021, 11:47 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി. ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടിയുള്ളതിനാലാണ് സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയത്.

കൊവിഡിന് പിന്നാലെ സ്പീക്കർക്ക് ന്യൂമോണിയ ബാധകൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരിചരണം ഉറപ്പാക്കാനാണ് ഐസിയുവിലേക്ക് മാറ്റിയത്. നിലവിൽ സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

സ്പീക്കറുടെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ ബോർഡിനും രൂപം നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details