തിരുവനന്തപുരം :സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകി സിബിഐ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമര്‍പ്പിച്ചത്. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
'ആരോപണങ്ങള്‍ വ്യാജം'; സോളാർ പീഡനക്കേസിൽ അടൂർ പ്രകാശിന് സിബിഐയുടെ ക്ലീന്‍ ചിറ്റ് - Thiruvananthapuram solar rape allegation case
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്, സോളാർ പീഡനക്കേസിൽ അടൂർ പ്രകാശിന് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരായി ആരോപണമുണ്ടായിരുന്നു. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ, ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സിബിഐ കണ്ടെത്തിയത്. ബെംഗളൂരുവില്‍ അടൂർ പ്രകാശ് ഹോട്ടൽ റൂം എടുക്കുകയോ, ടിക്കറ്റ് അയയ്ക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
പരാതിക്കാരിയെ കൂട്ടി എംഎൽഎ ഹോസ്റ്റലിലുള്ള നിള ബ്ലോക്കിലെ 32-ാം മുറിയിൽ സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് രജിസ്റ്റർ ചെയ്‌ത് കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവുകളൊന്നും കിട്ടിയിരുന്നില്ല. കൂടുതൽ തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു.