കേരളം

kerala

ETV Bharat / state

Solar Case CBI Report സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന, ഗണേഷ് കുമാർ അടക്കമുള്ളവർക്ക് പങ്കെന്ന് സിബിഐ റിപ്പോര്‍ട്ട് - Oommen Chandy

Conspiracy against oommen chandy കെ.ബി ഗണേഷ് കുമാർ, ശരണ്യ മനോജ്, പീഡന കേസിലെ വിവാദ ദല്ലാൽ നന്ദകുമാർ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സിബിഐ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്

സോളാർ കേസ്  ഉമ്മൻ ചാണ്ടി  കെ ബി ഗണേഷ്‌ കുമാർ  സോളാർ പീഡനക്കേസ്  സിബിഐ  ശരണ്യ മനോജ്  ദല്ലാൽ നന്ദകുമാർ  Solar Case  Solar Rape Case  Solar scam rape case  CBI  Conspiracy against oommen chandy  ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന  K B Ganesh Kumar  Sharanya Manoj  Dalal Nandakumar  Oommen Chandy
Solar Rape Case CBI Report K B Ganesh Kumar

By ETV Bharat Kerala Team

Published : Sep 10, 2023, 7:54 PM IST

തിരുവനന്തപുരം:സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ (Oommen Chandy) കുടുക്കാൻ എംഎൽഎ ഗണേഷ് കുമാർ (K B Ganesh Kumar) അടക്കമുള്ളവരുടെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നതായി സിബിഐ (CBI) കണ്ടെത്തൽ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സിബിഐയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. കെ.ബി ഗണേഷ് കുമാർ, ശരണ്യ മനോജ്, പീഡന കേസിലെ വിവാദ ദല്ലാൽ നന്ദകുമാർ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

സോളാർ കേസിലെ പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് വിവാദങ്ങൾക്ക് വഴിവച്ച കത്ത് പുറത്ത് വന്നത്. ഗണേഷ് കുമാർ സഹായിയെ വിട്ട് ഈ കത്ത് കൈവശപ്പെടുത്തുകയും ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കുകയുമായിരുന്നു എന്നാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഗണേഷ് കുമാറിന്‍റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയിലും ഇത് പറഞ്ഞിട്ടുണ്ട്.

തെളിവായി നാല് കത്തുകൾ : പരാതിക്കാരിയുടേതായി നാല് കത്തുകളാണ് സിബിഐ തെളിവായി ശേഖരിച്ചത്. ആദ്യ കത്തിന് പുറമേ പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെ പേര് കൂട്ടിച്ചേർക്കുന്നതിനായി അവർ തയാറാക്കിയതായിരുന്നു മറ്റ് കത്തുകൾ. ഇതിന് പുറമെ പീഡനക്കേസിൽ സാക്ഷി പറയാൻ പരാതിക്കാരി പിസി ജോർജിനോട് ആവശ്യപ്പെട്ടുവെന്നും പി.സി ജോർജ് വിസമ്മതിച്ചുവെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പീഡന കേസുമായി മുന്നോട്ടു പോവാൻ പരാതിക്കാരിയെ സഹായിച്ചയാളായിരുന്നു വിവാദ ദല്ലാൾ നന്ദകുമാർ. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സിബിഐക്ക് വിടുകയെന്ന ലക്ഷ്യത്തോടെ കേസില്‍ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാള്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്‌തമാക്കുന്നു.

തെളിവില്ലെന്ന് സിബിഐ : 2012 സെപ്‌റ്റംബർ 19ന് ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് ഏതാനും മാസങ്ങൾക്ക് മുൻപാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഇതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടി മരിച്ചുപോയതിനാൽ കേസ്‌ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.

കൂടാതെ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ്‌ ഹൗസിലുണ്ടായിരുന്നില്ല എന്നതിനുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് (crime branch) ഹാജരാക്കിയിരുന്നു. നേരത്തെ സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിനുള്ള സിബിഐയുടെ ക്ലീൻ ചിറ്റ് റിപ്പോർട്ടും കോടതി അംഗീകരിച്ചിരുന്നു.

ALSO READ :Chandy Oommen On Solar Scam Sexual Assault Case : 'സത്യം കാലം തെളിയിക്കും' ; സോളാര്‍ കേസ് ഗൂഢാലോചനയില്‍ ചാണ്ടി ഉമ്മന്‍

ABOUT THE AUTHOR

...view details