കേരളം

kerala

ETV Bharat / state

പാര്‍ട്ടി പത്രത്തിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റ് ; കെകെ ശിവരാമന് പരസ്യ ശാസന - ഇടുക്കി ജില്ല സെക്രട്ടറി

ശിവരാമന്‍റെ വിശദീകരണം തൃപ്‌തികരമല്ലെന്നായിരുന്നു സംസ്ഥാന കൗണ്‍സിലിന്‍റെ വിലയിരുത്തല്‍

CPI raised dissent opinion  Social media post against party newspaper  Social media post  പാര്‍ട്ടി പത്രത്തിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റ്  സോഷ്യല്‍ മീഡിയ പോസ്റ്റ്  ഇടുക്കി ജില്ല സെക്രട്ടറി  സി.പി.ഐയുടെ പരസ്യ ശാസന
പാര്‍ട്ടി പത്രത്തിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റ്; ഇടുക്കി ജില്ല സെക്രട്ടറിയ്‌ക്ക് സി.പി.ഐയുടെ പരസ്യ ശാസന

By

Published : Sep 11, 2021, 3:07 PM IST

തിരുവനന്തപുരം : ശ്രീനാരായണ ഗുരുജയന്തിയ്‌ക്ക് പാര്‍ട്ടി മുഖപത്രമായ ജയയുഗം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ച് ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ച സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന് പാര്‍ട്ടിയുടെ പരസ്യ ശാസന.

സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ശിവരാമനെ സി.പി.ഐ പരസ്യമായി ശാസിച്ചത്. കഴിഞ്ഞ ആഴ്‌ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ശിവരാമനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു.

ALSO READ:'ഗോള്‍വാക്കറുടെ പുസ്‌തകം ഉള്‍പ്പെടുത്തിയത് മന്ത്രിയുടെ അറിവോടെ': കെ സുധാകരന്‍

മറുപടി തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയ സംസ്ഥാന കൗണ്‍സില്‍, ജില്ല സെക്രട്ടറിയെ ശാസിക്കുകയായിരുന്നു.

ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്‌തിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് കെ.കെ ശിവരാമനില്‍ നിന്നുണ്ടായതെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി.

ABOUT THE AUTHOR

...view details