പിഎസ്‌സി ഉദ്യോഗാർഥികൾക്ക് പിന്തുണയറിയിച്ച് ശോഭാ സുരേന്ദ്രൻ - Sobha Surendran
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഉപവാസ സമരം ആരംഭിച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഉപവാസ സമരം ആരംഭിച്ചു. 48 മണിക്കൂറാണ് സമരം. റാങ്ക് ഹോൾഡേഴ്സിനെ സമരപന്തലിൽ എത്തി സന്ദർശിച്ച ശേഷമാണ് സമരം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നടന്ന പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഒരു വർഷത്തിന് ശേഷമാണ് പൊതു വേദികളിൽ ശോഭാ സുരേന്ദ്രൻ സജീവമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. പാർട്ടി വേദികളിൽ നിന്ന് ഉൾപ്പടെ ദീർഘനാളായി വിട്ട് നിൽക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.