ബെവ്കോ ഗോഡൗണിലേയ്ക്ക് കൊണ്ടുവന്ന മദ്യം കവർന്നു - ബീവറേജസ് കോര്‍പറേഷൻ
ബിവറേജസ് കോര്‍പറേഷന്‍റെ ആറ്റിങ്ങല്‍ ഗോഡൗണിലേയ്ക്ക് കൊണ്ടുവന്ന മദ്യത്തില്‍ നിന്നാണ് മോഷണം. അഞ്ചര കെയ്‌സ് മദ്യമാണ് കവര്‍ന്നത്.
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍റെ ആറ്റിങ്ങല്‍ ഗോഡൗണിലേയ്ക്ക് കൊണ്ടുവന്ന മദ്യം കവർന്നു. മദ്യം കയറ്റി വന്ന ലോറിയില്‍ നിന്ന് അഞ്ചര കെയ്‌സ് മദ്യമാണ് കവര്‍ന്നത്. ലോക്ക് ഡൗൺ വന്നതോടെ ലോഡിറക്കാന്‍ കഴിയാത്തതിനാൽ ലോറികള്‍ മാമത്ത് പെട്രോള്‍പമ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ ലോറിയില്‍ നിന്നുമാണ് മദ്യം മോഷണം പോയത്. വെള്ളിയാഴ്‌ച്ച രാവിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തായത്. ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു.