തിരുവനന്തപുരം: കസ്റ്റംസിന്റെ ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ സ്വർണക്കടത്ത് കേസിലെ പ്രതികളുമായി പരിചയമുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. സ്വപ്ന സുരേഷുമായി അഞ്ചു വര്‍ഷത്തെ പരിചയമുണ്ട്. സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറുമായും ബന്ധമുണ്ട്. സ്വപ്നയുടെ സുഹൃത്തുക്കള്‍ എന്ന നിലയിലാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെട്ടത്. സരിത്തുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സന്ദീപുമായി ഫോണില്‍ സംസാരിച്ചിട്ടില്ല.
സ്വപ്നയുമായി അഞ്ച് വർഷത്തെ പരിചയം: ശിവശങ്കർ കസ്റ്റംസിന് മൊഴി നല്കി
സ്വര്‍ണക്കടത്ത് സബന്ധിച്ച കസ്റ്റംസിന്റെ ചോദ്യങ്ങളോട് ശിവശങ്കര്‍ പ്രതികരിച്ചില്ലെന്നാണ് സൂചന.
അതേസമയം, സ്വര്‍ണക്കടത്ത് സബന്ധിച്ച കസ്റ്റംസിന്റെ ചോദ്യങ്ങളോട് ശിവശങ്കര്‍ പ്രതികരിച്ചില്ലെന്നാണ് സൂചന. അതിനിടെ, സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്ളാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറിന് മുറിയെടുത്തത് സെക്രട്ടേറിയറ്റിലെ അരുണ്‍ എന്ന ജീവനക്കാരനാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. അരുണ്‍ ഐ.ടി വകുപ്പിലെ താത്കാലിക ജീവനക്കാരനാണ്. ശിവശങ്കറിന്റെ സുഹൃത്താണ് ജയശങ്കര്‍ എന്ന് പറഞ്ഞാണ് അരുണ്‍ ഇവിടെ മുറി വാടകയ്ക്ക് എടുത്തത്. ഈ സാഹചര്യത്തില്‍ അരുണിനെ കസ്റ്റംസ് ചോദ്യം ചെയ്യും.