ശിവഗിരി തീർത്ഥാടന സർക്യൂട്ടിന്‍റെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കെയാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തീർത്ഥാടന സർക്യൂട്ട് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. നിർവഹണ ഏജൻസിയായി കെടിഡിസിയെ നിയോഗിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു ഇതാണ് തർക്കത്തിന് ഇടയാക്കിയത്.
ശിവഗിരി തീർത്ഥാടന സർക്യൂട്ട് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇന്ന് ഉദ്ഘാടനം ചെയ്യും - പ്രധാനമന്ത്രി
ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കി 100 കോടി ചെലവിലാണ് സർക്യൂട്ട് നിർമ്മിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്‍റെ നിർദേശം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്‍റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏൽപ്പിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
കേരളം രൂപം നൽകിയ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയെ വേണ്ട രീതിയിൽ ക്ഷണിച്ചില്ലെന്നും സംസ്ഥാന സർക്കാരിന് പരാതിയുണ്ട്. അതേസമയം ഉദ്ഘാടന ചടങ്ങിൽ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. നിർവഹണ ഏജൻസിയെ തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാനം പല കേന്ദ്ര പദ്ധതികളോടും മുഖം തിരിച്ച് നിൽക്കുകയാണെന്നും കണ്ണന്താനം അരോപിച്ചു.