തിരുവനന്തപുരം :സിൽവർ ലൈനിൽ ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിക്ക് ഹൈക്കോടതി അനുമതി നൽകിയെന്ന മട്ടിൽ വിധിയെ വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്‌തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് വിഡി സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സർവേ നടത്താൻ മാത്രമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിന് അനുമതി നൽകിയത്. നിലവിലെ അലൈൻമെന്‍റിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ALSO READ 'ഗവർണറും മുഖ്യമന്ത്രിയും പീലാത്തോസാകാന്‍ ഒത്തുകളിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍