തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലില്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് ഒഴിവാക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായാണ് ചര്‍ച്ച. ചര്‍ച്ചയുടെ തിയതി പിന്നീട് അറിയിക്കും.ഇതുകൂടാതെ ഈ മാസം 25ന് മാധ്യമസ്ഥാപനങ്ങളുടെ മേധാവിമാരെയും മുഖ്യമന്ത്രി പ്രത്യേകം കാണുന്നുണ്ട്. പദ്ധതി കടന്നു പോകുന്ന ജില്ലകളിലെ ജനപ്രതിനിധികളുമായാണ് ചര്‍ച്ച.
വിശദമായി ചര്‍ച്ച നടത്തി എതിര്‍പ്പ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തു നിന്നും ശക്തമായ എതിര്‍പ്പ് പദ്ധതിക്കെതിരെ ഉയരുന്നുണ്ട്. കൂടാതെ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കലുമായും വ്യപക പ്രതിഷേധം ജനങ്ങളുടെ ഭാഗത്തു നിന്നുമുയരുന്നുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരെയും ഒപ്പം നിര്‍ത്താനാണ് വിശദമായ ചര്‍ച്ച നടത്തുന്നത്.
ചര്‍ച്ച പ്രതിഷേധം കടുത്തതോടെ
ചര്‍ച്ച ചെയ്ത ശേഷമേ പദ്ധതി നടപ്പാക്കാവുമെന്ന് പ്രതിപക്ഷത്ത് നിന്നുമടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭയിലടക്കം ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍ പ്രതിഷേധം ശക്തമായതോടെയാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
11 സ്റ്റേഷനുകളുള്ള അര്‍ധ അതിവേഗ പാതയുടെ നീളം 529.45 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. 63,941 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിനുള്‍പ്പെടെ 1,383 ഹെക്ടര്‍ ഭൂമിയാണ് 11 ജില്ലകളിലായി ആവശ്യമായി വരുന്നത്. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്.