തിരുവനന്തപുരം: നിശബ്‌ദ പ്രചാരണ ദിവസം പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികളും. എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികളും എന്‍ഡിഎ സ്ഥാനാര്‍ഥിയും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നിശബ്‌ദ പ്രചാരണം.
നിശബ്‌ദ പ്രചാരണ ദിവസം പരമാവധി വോട്ടുകള്‍ ഉറപ്പിക്കാന്‍ മുന്നണികള്‍ - വട്ടിയൂര്‍ക്കാവ് നിശബ്‌ദ പ്രചാരണം
ജനം വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വട്ടിയൂര്‍ക്കാവില്‍ ഇടത്-വലത്-എന്‍ഡിഎ മുന്നണികള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്
ഏഴായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ ഭൂരിപക്ഷത്തോടെ വട്ടിയൂര്‍ക്കാവില്‍ വിജയക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു. പ്രചാരണത്തില്‍ മറ്റുള്ളവര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പാഞ്ഞപ്പോള്‍ മണ്ഡലത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനായത് വോട്ടാകുമെന്നും പ്രശാന്ത് വ്യക്തമാക്കി. വൈകിട്ട് ആറ് മണിയോടുകൂടി നിശബ്‌ദ പ്രചാരണം അവസാനിക്കും. ജനവിധിക്കായി ഇനി മണിക്കൂറുകള്‍ ശേഷിക്കേ വട്ടിയൂര്‍ക്കാവില്‍ ഇടത്-വലത്-എന്‍ഡിഎ മുന്നണികള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.