തിരുവനന്തപുരം :നെയ്യാറ്റിൻകര പാലക്കടവിൽ എസ് ഐ ആത്മഹത്യ ചെയ്‌ത നിലയിൽ. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ജോലിനോക്കുന്ന എസ് ഐ മുരുകനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്ന് കുറിപ്പ് ലഭിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ എസ് ഐ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ - വീടിനുള്ളിൽ തൂങ്ങി മരിച്ച് എസ് ഐ
വാമനപുരം സ്വദേശിയായ എസ് ഐ മുരുകനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
നെയ്യാറ്റിൻകരയിൽ എസ് ഐ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Also read: പബ്‌ജി ഗെയിമിൽ തോറ്റ 16കാരൻ ആത്‌മഹത്യ ചെയ്‌തു
കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തന്‍റെ മരണത്തിൽ ആരും ഉത്തരവാദിയല്ല എന്നുമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. വാമനപുരം സ്വദേശിയായ മുരുകൻ ഭാര്യയും രണ്ട് മക്കൾക്കുമൊപ്പം നെയ്യാറ്റിൻകര പാലക്കടവിലെ ഭാര്യ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.