തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍വര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിനെ തുടര്‍ന്ന് മറ്റ് ആരോഗ്യപ്രവര്‍ത്തകരും ക്വാറന്‍റൈനില്‍ പ്രവേശിക്കുകയാണ്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരിക്കും.
അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ
പുതിയ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും മാനവ വിഭവ ശേഷിയുടെ കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല.
പുതിയ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും മാനവ വിഭവ ശേഷിയുടെ കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല. ഓരോ പഞ്ചായത്തിലും സിഎഫ്എല്‍ടിസികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ഓരോ കേന്ദ്രത്തിലും പുതിയതായി ഡോക്ടര്‍മാര്‍ അടക്കം അധിക ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താറുമാറാകുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി. കൊവിഡ് പ്രതിരോധത്തോടൊപ്പം കൊവിഡേതര ചികിത്സയും ലഭ്യമാക്കിയില്ലെങ്കില്‍ അത് വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും. അതുകൊണ്ട് അതിനായി പ്രത്യേക സംവിധാനം ഒരുക്കുകയും അധിക ജീവനക്കാരെ നിയോഗിക്കുകയും വേണം. എല്ലാ ജീവനക്കാര്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.