തിരുവനന്തപുരം:എറണാകുളം ശാന്തിവനത്തിലെ ടവർ നിർമ്മാണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ടവർ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ശാന്തിവനം ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ശാന്തിവനത്തിലെ ടവർ നിർമ്മാണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി എംഎം മണി
ലൈൻ വലിക്കുന്നത് കൊണ്ടോ ടവർ നിർമ്മിക്കുന്നതു കൊണ്ടോ ഒരു പാരിസ്ഥിതിക പ്രശ്നവും ഉണ്ടാവില്ലെന്നും വിഷയത്തിൽ സർക്കാർ ഒരു പിടിവാശിയും കാണിച്ചിട്ടില്ലെന്നും ന്യായമായതു മാത്രമേ ചെയ്തിട്ടുള്ളു എന്നും മന്ത്രി മണി.
മന്ത്രി എംഎം മണി
പറവൂരിലൂടെ കെഎസ്ഇബി കെവി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിഡി സതീശനണ് സബ്മിഷനായി വിഷയം സഭയിൽ ഉന്നയിച്ചത്. ലൈൻ വലിക്കുന്നത് കൊണ്ടോ ടവർ നിർമ്മിക്കുന്നതു കൊണ്ടോ ഒരു പാരിസ്ഥിതിക പ്രശ്നവും ഉണ്ടാവില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ഈ മേഖല പരിസ്ഥിതി ലോല പ്രദേശമല്ല. വിഷയത്തിൽ സർക്കാർ ഒരു പിടിവാശിയും കാണിച്ചിട്ടില്ലെന്നും ന്യായമായതു മാത്രമേ ചെയ്തിട്ടുള്ളു എന്നും മന്ത്രി നിയമസഭയെ അറിയിച്ചു.