തിരുവനന്തപുരം :ഗവർണറുടെ ആരാധകവൃന്ദമല്ല പ്രതിപക്ഷമെന്നും സർവകലാശാല വിഷയങ്ങളിൽ സർക്കാർ ആത്മാർഥത തെളിയിക്കണമെന്നും ഷാഫി പറമ്പിൽ എംഎൽഎ. സർവകലാശാല നിയമഭേദഗതി ബില്ലിൽ സഭയില്‍ വിയോജിപ്പ് രേഖപ്പെടുത്തി സംസാരിക്കുമ്പോഴാണ് ഗവർണറേയും സർക്കാറിനേയും ഷാഫി പറമ്പിൽ രൂക്ഷമായി വിമർശിച്ചത്. രാജ്‌ഭവൻ ക്ലിഫ് ഹൗസ് അഴിമതി ഇടനാഴിയിൽ പ്രതിപക്ഷമില്ല.
ഗവർണറെ വിമർശിക്കേണ്ടിടത്ത് അത് ചെയ്യും. എന്നാൽ ഗവർണറുടെ പേര് പറഞ്ഞ് സർവകലാശാലകളിലെ അനധികൃത ഇടപെടൽ അനുവദിക്കാൻ കഴിയില്ല. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവി പോലെ 14 ചാൻസലർ എന്നത് അനാവശ്യമാണ്. പാർട്ടിക്കാരുടെ ബന്ധുക്കളെ പിൻവാതിലിലൂടെ നിയമിക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ല.