കേരളം

kerala

ETV Bharat / state

മഹാ പ്രതിരോധ സംഗമവുമായി എസ്എഫ്ഐ - യൂണിവേഴ്സിറ്റി കോളേജ്

യൂണിവേഴ്സിറ്റി കോളജിനും എസ്എഫ്ഐക്കുമെതിരെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരിപാടി

SFI

By

Published : Jul 25, 2019, 6:15 PM IST

Updated : Jul 25, 2019, 8:16 PM IST

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിനെതിരെ തുടർച്ചയായി ഉയരുന്ന ആരോപണങ്ങളെ നേരിടാൻ മഹാ പ്രതിരോധ സംഗമവുമായി എസ്എഫ്ഐ. കോളജിലെ പൂർവ്വ വിദ്യാർഥികളെ ഉൾപ്പടെ അണിനിരത്തിയാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ മഹാപ്രതിരോധം സംഘടിപ്പിച്ചത്.

മഹാ പ്രതിരോധ സംഗമവുമായി എസ്എഫ്ഐ

പൂർവ്വ വിദ്യാർഥിയും സംവിധായകനുമായ ഷാജി എൻ കരുൺ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിനു പിന്നാലെ യൂണിവേഴ്സിറ്റി കോളജിനും എസ്എഫ്ഐക്കുമെതിരെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രം വരച്ചും പാട്ടു പാടിയും സംഗമത്തിൽ വിദ്യാർഥികൾ അണിനിരന്നു.

Last Updated : Jul 25, 2019, 8:16 PM IST

ABOUT THE AUTHOR

...view details