കേരളം

kerala

ETV Bharat / state

ഹൈക്കോടതി വിലക്ക് മറികടന്ന് എസ്എഫ്ഐ ബാനര്‍ കെട്ടി; അഴിച്ച് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി കേരള വിസി

Sfi Banner Against Governor Removed: എസ്എഫ്ഐയുടെ ബാനര്‍ യുദ്ധത്തിന് കേരള വിസിയുടെ തിരിച്ചടി, ഹൈക്കോടതിയുടെ വിലക്ക് മറികടന്നാണ് എസ് എഫ് ഐ ബാനര്‍ കെട്ടിയത്, അത് എത്രയും വേഗം അഴിച്ചുമാറ്റിക്കേണ്ടത് വിസിയുടെ കടമയാണ്. കടമ നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് ബാനര്‍ അഴിച്ചുമാറ്റാന്‍ രജിസ്‌ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

SFI  Sfi Banner Against Governor  sfi banner against governor removed  ബാനര്‍ പോരാട്ടം  എസ് എഫ്ഐക്ക് തിരിച്ചടി  എസ് എഫ് ഐ ബാനര്‍ അഴിച്ചു  കേരള യൂണിവേഴ്‌സിറ്റി  വിസി  ഡോ മോഹന്‍ കുന്നമ്മല്‍  കരിങ്കൊടി പ്രതിഷേധം
Sfi Banner Against Governor Removed

By ETV Bharat Kerala Team

Published : Dec 19, 2023, 6:31 PM IST

Updated : Dec 19, 2023, 10:42 PM IST

തിരുവനന്തപുരം: കേരള സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ അധിക്ഷേപിച്ചുകൊണ്ട് കേരള സർവകലാശാല സെനറ്റ് ഹാളിന്‍റെ പ്രധാന കവാടത്തിനുകുറുകെ എസ്എഫ്ഐ വിദ്യാർത്ഥികൾ കെട്ടിയ ബാനർ അടിയന്തരമായി നീക്കം ചെയ്യാൻ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നമ്മൽ സർവകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി(Sfi Banner Against Governor Removed By Kerala University Vice Chancellor).

ഗവർണർ കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്നാരോപിച്ച് കേരളത്തിലെ എല്ലാ കോളേജ് കവാടത്തിനു മുന്നിലും ഗവണർക്കെതിരായ ബാനർ കെട്ടാനുള്ള എസ്എഫ്ഐ ആഹ്വാനം അനുസരിച്ചാണ് പ്രവർത്തകർ ഇന്നലെ ക്യാമ്പസിന്‍റെ പ്രധാന കവാടത്തിനു കുറുകെ ബാനർ കെട്ടിയത്.

സർവകലാശാല ക്യാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ, ബോർഡ് എന്നിവ പ്രദർശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കവേയാണ് ബാനർ പ്രദർശനം നിർബാധം തുടരുന്നത്.

ബാനർ ഇന്നലെയാണ് സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ കെട്ടിയതെങ്കിലും വിസി ഇന്ന് തൃശൂർ ആരോഗ്യ സർവകലാശാലയിൽ നിന്ന് കേരള സർവകലാശാലയിൽ എത്തിയപ്പോഴാണ് ബാനർ ശ്രദ്ധയിൽ പെട്ടതും തുടർന്ന് ബാനർ മാറ്റാനുള്ള നിർദ്ദേശം രജിസ്ട്രാർക്കു നൽകിയതും.

സർവ്വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന നിന്ദ്യമായ ബാനർ ഉടനടി അഴിച്ചു മാറ്റാൻ നടപടിയെടുക്കണമെന്നാണ് വിസിയുടെ ഉത്തരവ്.

Last Updated : Dec 19, 2023, 10:42 PM IST

ABOUT THE AUTHOR

...view details