കേരളം

kerala

ETV Bharat / state

ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള പൊലീസ് നടപടി ശരിയായില്ലെന്ന് പി സതീദേവി - വനിത കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം വഞ്ചിയൂരില്‍ ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള പേട്ട പൊലീസിന്‍റെ നടപടി ശരിയായില്ലെന്ന് വ്യക്തമാക്കി വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി

Sexually attacked woman call to Police station  woman call to Police station to take statement  P satidevi response  State Women Commission chairperson P Sathidevi  Women Commission  P Sathidevi  ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയെ  സ്ത്രീയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി  പൊലീസ് നടപടി ശരിയായില്ല  സതീദേവി  വഞ്ചിയൂർ മൂലവിളാകം  വനിത കമ്മീഷൻ അധ്യക്ഷ  വനിത കമ്മീഷൻ
സ്ത്രീയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള പൊലീസ് നടപടി ശരിയായില്ലെന്ന് പി.സതീദേവി

By

Published : Mar 20, 2023, 7:39 PM IST

വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി പ്രതികരിക്കുന്നു

തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകം ജങ്‌ഷനിൽ ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള പേട്ട പൊലീസിന്‍റെ നടപടി നിയമപരമായി ശരിയല്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട്‌ തേടിയതായും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ തന്നെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തുവെന്നും പേട്ട പൊലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341, 354, 354എ, 323, 509 എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചതായും പി.സതീദേവി പറഞ്ഞു. ആക്രമണത്തിനിരയായ സ്ത്രീക്ക് തലയ്ക്ക് നല്ല പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്നതിന് പിന്നാലെ പൊലീസിൽ നിന്നും സഹായം ലഭിക്കാത്തതിനെ തുടർന്ന് ആക്രമണത്തിനിരയായ സ്ത്രീ പിന്നീട് പരാതി നൽകാൻ സന്നദ്ധയായില്ല. ഇതേതുടർന്ന് പൊലീസ് സ്‌റ്റേഷനിൽ പരാതി എത്താൻ വൈകിയെന്നും എന്നാൽ ലൈംഗികാതിക്രമത്തിൽ പരിക്കേറ്റ സ്ത്രീയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത് നിയമപരമായി ശരിയല്ലെന്നും സതീദേവി വ്യക്തമാക്കി.

സംഭവം ഇങ്ങനെ:മാർച്ച് 13 തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. രാത്രി 11ന് വഞ്ചിയൂർ മൂലവിളാകം ജങ്ഷനില്‍ വച്ചാണ് 49 കാരിയായ സ്ത്രീ ആക്രമണത്തിനിരയാകുന്നത്. ഇരുചക്ര വാഹനത്തിൽ മരുന്ന് വാങ്ങാൻ പോയി മടങ്ങുമ്പോഴാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മകൾക്കൊപ്പം പോയാണ് സ്ത്രീ ചികിത്സ തേടിയത്. പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കാൻ ആവശ്യപ്പെട്ടതായും ഇവർ പറയുന്നു. പേട്ട പൊലീസിന്‍റെ മെല്ലെപ്പോക്ക് കാരണം ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും ഇവർ പറയുന്നു. കമ്മിഷണർക്ക് പരാതി നൽകിയതിന് പിന്നാലെ പേട്ട പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ട്. എന്നാൽ സംഭവം നടന്ന് ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ ഗുരുതര വീഴ്‌ചയാണ് പേട്ട പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം. അതേസമയം ആക്രമണത്തിനിരയായ സ്ത്രീയുടെ കണ്ണിനും കൈക്കും തലയ്ക്കും പരിക്കേറ്റിട്ടുമുണ്ട്.

പ്രതികരണം ഇതിലും:കേരള സർവകലാശാലയിലെ ജീവനക്കാരിയെ പ്രസവിച്ച് എട്ടാം നാൾ ജോലിക്ക് വിളിച്ചുവരുത്തിയെന്ന പരാതിയിലും വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറുടെ നടപടിയെക്കുറിച്ച് സർവകലാശാല അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജീവനക്കാരി എന്ത് തരത്തിലുള്ള അവധിക്കാണ് അപേക്ഷ സമർപ്പിച്ചിരുന്നത് എന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

യുവതി ഭർത്താവുമൊന്നിച്ച് ദീർഘനാളുകളായി അവധിയെടുത്ത് വിദേശത്ത് കഴിയുകയാണ്. പിതാവ് മരിച്ചതിനെ തുടർന്നാണ് നാട്ടിലേക്ക് എത്തിയത്. എന്നാൽ ഗർഭാവസ്ഥയിലായതിനാൽ അവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മാർച്ച് എട്ടാം തിയതി മുതൽ യുവതി അവധിയിലായിരുന്നു. 10 നാണ് യുവതി പ്രസവിക്കുന്നത്. എന്നാൽ എട്ട് ദിവസത്തിനകം ജോലിക്ക് ഹാജരാകണമെന്ന നിർദേശം നൽകിയെന്നാണ് യുവതി നൽകിയ പരാതി.

ഇത് സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്കായി സർവകലാശാലയിൽ നേരിട്ടെത്തിയപ്പോൾ ഡെപ്യൂട്ടി രജിസ്ട്രാറിൽ നിന്നുൾപ്പെടെ മോശം സമീപനമാണ് ഉണ്ടായതെന്ന് യുവതി പറയുന്നു. നേരത്തെ മ്യൂസിയം പരിസരത്ത് വനിത ഡോക്‌ടർ ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്‌ പിന്നാലെ പൊലീസ് കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിരുന്നു. നഗരത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തണമെന്നും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ സ്ത്രീകൾക്ക് ഇരുചക്ര വാഹനങ്ങളിൽ പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details