തിരുവനന്തപുരം:കുണ്ടറ പീഡനം കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി ശശീന്ദ്രൻ ഉൾപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജി ലോകായുക്‌ത തള്ളി. പീഡന വിവരം ശശീന്ദ്രൻ ഒതുക്കിത്തീർക്കുവാൻ ശ്രമിച്ചതിന് തെളിവുകൾ ഇല്ലന്നും, പരാതി അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
എകെ ശശീന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹർജി ലോകായുക്‌ത തള്ളി
പരാതി അടിസ്ഥാന രഹിതമെന്ന് ലോകായുക്‌ത നിരീക്ഷണം. ലോകായുക്‌ത സിറിയക് ജോസഫ്, ഉപലോകായുക്‌ത ഹാറൂൺ ഉൽ റഷീദ് എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി.
ലോകായുക്‌ത സിറിയക് ജോസഫ്, ഉപലോകായുക്‌ത ഹാറൂൺ ഉൽ റഷീദ് എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി.മുഖ്യമന്ത്രി പിണറായി വിജയൻ,വനം മന്ത്രി എകെ.ശശീന്ദ്രൻ,ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
കുണ്ടറയിലെ പീഡന ആരോപണമുയർത്തിയ യുവതിയുടെ പിതാവിനെ ഫോണിൽ വിളിക്കുകയും.കാര്യങ്ങൾ നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് മന്ത്രി കേസ് ഒത്തുതീർക്കാൻ ഇടപെട്ടു എന്ന് വിവാദം ഉയർന്നത്. മണക്കാട് സ്വദേശി ജിജാ ജെയിംസ് മാത്യുവാണ് ഹർജി നൽകിയത്.