കേരളം

kerala

ETV Bharat / state

വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ലൈംഗികാതിക്രമം - വർക്കലയിൽ വിദേശ ടൂറിസ്റ്റ്കൾക്ക് നേരെ അക്രമം

മദ്യലഹരിയിൽ എത്തിയ സംഘം നഗ്നത പ്രദർശനം നടത്തുകയും കടന്നാക്രമിക്കുകയുമായിരുന്നു.

വർക്കല ബീച്ച്  വർക്കല  വർക്കല പാപനാശം ബീച്ച്  വിദേശ വനിതകൾക്ക് നേരെ ലൈംഗികാക്രമണം  നഗ്നത പ്രദർശനം  Varkala beach  varkala  varkala papanasham beach  വർക്കലയിൽ വിദേശ ടൂറിസ്റ്റ്കൾക്ക് നേരെ അക്രമം
വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി

By

Published : Jul 1, 2021, 5:44 PM IST

Updated : Jul 1, 2021, 5:52 PM IST

തിരുവനന്തപുരം : തിരുവനന്തപുരം വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ വിദേശ ടൂറിസ്റ്റുകളെ സാമൂഹ്യ വിരുദ്ധർ അസഭ്യം പറയുകയും കടന്നാക്രമിക്കുകയും ചെയ്തതായി പരാതി. തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്പാടി ബീച്ചിൽ ആണ് സംഭവം.

യു.കെ സ്വദേശിനി ആയ ഇമ (29) ഫ്രാൻസ് സ്വദേശിനിയായ എമയി (23) എന്നിവർക്കാണ് സാമൂഹ്യ വിരുദ്ധരിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നത്. മദ്യലഹരിയിൽ എത്തിയ സംഘമാണ് ഇവർക്ക് നേരെ അതിക്രമം നടത്തിയത്.

വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ലൈംഗികാതിക്രമം

സംഘത്തിലെ ചിലർ നഗ്നത പ്രദർശനം നടത്തുകയും ശരീരത്തിൽ അടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് വർക്കല സ്റ്റേഷനില്‍ ഇവർ നിൽകിയ പരാതിയിൽ പറയുന്നു. നാല് മാസമായി ഇവര്‍ വർക്കലയിലെ ഒരു ഹോം സ്റ്റേയിൽ താമസിച്ചുവരികയാണ്.

ALSO READ:രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു

ഇവരോടൊപ്പം താമസിച്ചുവരുന്ന മുംബൈ സ്വദേശിനിയായ സുഹൃത്ത് കൗസിന്(30) നേരെയും കഴിഞ്ഞ മാസം സമാനരീതിയിൽ അതിക്രമം ഉണ്ടായതായി പറയുന്നു.

വ്യാഴാഴ്ച മൂവരും വർക്കല ഇസ്പെക്ടർ മുൻപാകെ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.

Last Updated : Jul 1, 2021, 5:52 PM IST

ABOUT THE AUTHOR

...view details