കേരളം

kerala

ETV Bharat / state

ശബരിമല; സർക്കാര്‍ നിലപാടിനായി കാത്തിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ - sabarimala issue latest news

വിധിക്ക് സ്റ്റേ ഇല്ല എന്ന നിലപാട് നിയമവാഴ്‌ചയെ വെല്ലുവിളിക്കലാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല; സർക്കാര്‍ നിലപാടായി കാത്തിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

By

Published : Nov 15, 2019, 4:15 PM IST

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ എത്തിയാൽ തടയുന്നത് സംബന്ധിച്ച് സർക്കാരിന്‍റെ നിലപാടിനായി കാത്തിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പുന:പരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടതോടെ യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന 2018 സെപ്റ്റംബർ 28 ലെ വിധി അപ്രസക്തമായി. വിധിക്ക് സ്റ്റേ ഇല്ല എന്ന നിലപാട് നിയമവാഴ്‌ചയെ വെല്ലുവിളിക്കലാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല; സർക്കാര്‍ നിലപാടിനായി കാത്തിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

വിധിയിൽ അവ്യക്തതയുള്ളത് മുഖ്യമന്ത്രിക്കും ശബരിമലയെ കളങ്കപ്പെടുത്തണമെന്ന് താൽപര്യമുള്ളവർക്കും മാത്രമാണ്. അന്തിമവിധി വരും വരെ പൂർവ്വ സ്ഥിതി തുടരാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതികളെ തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സർക്കാർ ഉണ്ടാക്കിയ പ്രകോപനത്തിന്‍റെ ഫലമാണ് കഴിഞ്ഞതവണത്തെ അനിഷ്‌ട സംഭവങ്ങൾ. ഇത്തവണ മുഖ്യമന്ത്രി പ്രകോപനത്തിന് മുതിരില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details