തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൻ്റെ രണ്ടാം ദിനവും സെക്രട്ടേറിയറ്റിൽ ഹാജർ നില താഴ്ന്നു തന്നെ. 4,824 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ആകെയുള്ളത്. ഇതില്‍ 176 പേർ മാത്രമാണ് ഇന്ന് ജോലിയില്‍ കയറിയത്.
ഡയസ്നോൺ അവഗണിച്ച് സര്‍ക്കാര്‍ ജീവനക്കാർ; ഓഫിസുകളിൽ ഹാജർ നില ഇന്നും താഴ്ന്നു തന്നെ - സര്‍ക്കാര്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റ്
സെക്രട്ടേറിയറ്റില്‍ 4,824 ജീവനക്കാരില്‍ 176 പേരാണ് ഇന്ന് ഹാജരായത്.
കോടിതി വിധിയുടെ പശ്ചാത്തലത്തില്‍ അവശ്യ സാഹചര്യത്തിലല്ലാതെ ഇന്ന് (ചൊവ്വാഴ്‌ച) സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണമെന്നും ഇവർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ജില്ല കലക്‌ടറുടെ നിർദേശവും അവഗണിച്ചാണ് ജീവനക്കാർ പണിമുടക്കിനോട് അനുകൂലിക്കുന്നത്. ഡയസ്നോൺ പ്രഖ്യാപനം തള്ളി സമരം തുടരുമെന്ന് എൻജിഒ യൂണിയനും അസോസിയേഷനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
Also Read: ലുലുമാള്‍ അടപ്പിച്ചു, തലസ്ഥാനത്ത് സമരാനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു