കേരളം

kerala

ETV Bharat / state

വെള്ളായണി കായൽ ശുചീകരണം; രണ്ടാം ഘട്ടം ആരംഭിച്ചു - revival enters into second stage

നാവികസേനയുടെ സഹായത്തോടെയാണ് ശുചീകരണം. ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു

vellayani fresh water lake  വെള്ളായണി കായൽ ശുചീകരണം  രണ്ടാം ഘട്ടത്തിന് തുടക്കം  revival enters into second stage
വെള്ളായണി കായൽ ശുചീകരണം; രണ്ടാം ഘട്ടത്തിന് തുടക്കം

By

Published : Dec 7, 2019, 12:25 PM IST

Updated : Dec 7, 2019, 12:50 PM IST

തിരുവനന്തപുരം: വെള്ളായണി കായൽ ശുചീകരണത്തിന്‍റെ രണ്ടാം ഘട്ട പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. സ്വാസ്‌തി ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സന്നദ്ധ സഘടനകളാണ് രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളില്‍ മുഖ്യപങ്കാളികളാവുന്നത്. ആഫ്രിക്കൻ പായലും മറ്റു മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്‍റെ വക്കിൽ എത്തിയിരിക്കുന്ന കായലിന്‍റെ ശുചീകരണ പ്രവർത്തനം സർക്കാർ ഏറ്റെടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് നാവിക സേന സഹായം നല്‍കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നീന്തൽ പ്രദർശനം നടന്നു. എം.വിൻസെന്‍റ് എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷനായി.

വെള്ളായണി കായൽ ശുചീകരണം; രണ്ടാം ഘട്ടം ആരംഭിച്ചു
Last Updated : Dec 7, 2019, 12:50 PM IST

ABOUT THE AUTHOR

...view details