കേരളം

kerala

ETV Bharat / state

Second Ship To Vizhinjam Port Left From China ഷെന്‍ ഹുവ 29; വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ ചരക്ക് കപ്പല്‍ പുറപ്പെട്ടു; തീരമണയുക നവംബര്‍ 15ന്

Zhen Hua 29: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം ചരക്കു കപ്പല്‍ ചൈനയില്‍ നിന്നും പുറപ്പെട്ടു. ക്രെയിനുമായി യാത്ര തിരിച്ച ചരക്കു കപ്പല്‍ ഷെന്‍ ഹുവ 29 നവംബര്‍ 15ന് വിഴിഞ്ഞത്ത് എത്തും. 7 കപ്പലുകള്‍ കൂടി ഉദ്‌ഘാടനത്തിന് മുമ്പ് വിഴിഞ്ഞത്തെത്തും.

Second Ship To Vizhinjam Port Left From China  ഷെന്‍ഹുവ 29  വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ ചരക്ക് കപ്പല്‍  തീരമണയുക നവംബര്‍ 15ന്  വിഴിഞ്ഞം തുറമുഖം  ചരക്കുകപ്പല്‍ ഷെന്‍ഹുവ 29  ഷാങ് ഹായി
Second Ship To Vizhinjam Port Left From China

By ETV Bharat Kerala Team

Published : Oct 24, 2023, 12:33 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ ചരക്കുകപ്പല്‍ ഷെന്‍ ഹുവ 29 ചൈനയിലെ ഷാങ്ഹായി തുറമുഖത്ത് നിന്ന് പുറപ്പെട്ടു. തുറമുഖത്തിന് ആവശ്യമായ 6 യാര്‍ഡ് ക്രെയിനുകളും വഹിച്ചു കൊണ്ടാണ് വിഴിഞ്ഞത്തേക്ക് കപ്പല്‍ യാത്ര പുറപ്പെട്ടത്. നവംബര്‍ 15ന് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് (Second Ship To Vizhinjam Port Left From China).

ഷെന്‍ ഹുവ 15 കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ടാമത്തെ കപ്പലും. ഇതിന് പിന്നാലെ തുറമുഖത്തിനാവശ്യമായ വിവിധ ഉപപകരണങ്ങള്‍ വഹിച്ച് കൊണ്ടുള്ള 7 കപ്പലുകള്‍ കൂടി ഉദ്ഘാടനത്തിന് മുമ്പ് വിഴിഞ്ഞത്തെത്തും. ഒക്‌ടോബര്‍ 15ന് വിഴിഞ്ഞം തുറമുഖത്തേക്ക് ഔദ്യോഗികമായി സ്വീകരിച്ച് ആനയിച്ച ഷെന്‍ 15 കപ്പലില്‍ എത്തിച്ച 2 പടു കൂറ്റന്‍ യാര്‍ഡ് ക്രെയിനുകള്‍ കപ്പലില്‍ നിന്ന് തുറമുഖത്ത് ഇറക്കി സ്ഥാപിച്ചു (Shenhua 29 Will Arrive On November 15).

മൂന്നാമത്തെ ഷോര്‍ ക്രെയിന്‍ ഇറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ ക്രെയിന്‍ കൂടി ഇറക്കി ഒക്‌ടോബര്‍ 25ന് വിഴിഞ്ഞം തീരം വിടാനൊരുങ്ങുകയാണ് ആദ്യമെത്തിയ ഷെന്‍ ഹുവ 15. സെപ്‌റ്റംബര്‍ 1 നാണ് ചൈനയിലെ ഷാങ്ഹായി തുറമുഖത്ത് നിന്ന് 3 ക്രെയിനുകളുമായി ഷെന്‍ ഹുവ 15 വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത് (Vizhinjam Port News Updates).

രണ്ട് യാര്‍ഡ് ക്രെയിനുകളും ഒരു ഷോര്‍ ക്രെയിനുമാണ് കപ്പലിലുണ്ടായിരുന്നത്. ക്രെയിന്‍ ഇറക്കുന്ന സാങ്കേതിക വിദഗ്‌ധര്‍ ചൈനീസ് പൗരന്‍മാരായത് കാരണം ഇവര്‍ക്ക് തുറമുഖത്ത് ഇറങ്ങുന്നതിന് അനുമതി വൈകിയതാണ് ക്രെയിനുകള്‍ ഇറക്കി സ്ഥാപിക്കുന്നതില്‍ കാലതാമസമുണ്ടായത്. അനുമതി ലഭിച്ചതിന് പിന്നാലെ ചൈനീസ് സാങ്കേതിക വിദഗ്‌ധരുടെ മേല്‍ നോട്ടത്തില്‍ ആദ്യ രണ്ടു ക്രെയിനുകള്‍ തുറമുഖത്ത് ഇറക്കി സ്ഥാപിച്ചു. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചൈനീസ് സംഘം ക്രെയിനുകള്‍ ഇറക്കുന്നത്.

ഷെന്‍ ഹുവ 15നും വന്‍ സ്വീകരണം:വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയത് ഇക്കഴിഞ്ഞ 15നായിരുന്നു. ചൈനയിലെ ഷാങ്ഹായിയില്‍ നിന്നും പുറപ്പെട്ട ഷെന്‍ ഹുവ 15നാണ് ഒക്‌ടോബര്‍ 15ന് വിഴിഞ്ഞത്തെത്തിയത്. ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിന്‍, രണ്ട് റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിന്‍ എന്നിങ്ങനെ മൂന്ന് ക്രെയിനുകള്‍ വഹിച്ചാണ് ആദ്യ കപ്പല്‍ തീരത്തെത്തിയത്.

കപ്പലിനെ ബര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനായി നാല് ടഗ്ഗുകള്‍ വിഴിഞ്ഞം തുറമുഖത്ത് നേരത്തെ എത്തിയിരുന്നു. വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അടക്കം സ്വീകരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details