തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്നു വരുന്ന മുറജപത്തിന്‍റെ രണ്ടാം മുറ നാളെ മുതല്‍ ആരംഭിക്കും. ആദ്യ മുറ വ്യാഴാഴ്‌ച രാവിലെ അവസാനിച്ചു. എട്ട് ദിവസം വീതം നീണ്ടുനില്‍ക്കുന്ന ഏഴുമുറകളിലായാണ് മുറജപം പരിസമാപ്‌തമാകുന്നത്. ഓരോ മുറയിലും ഋഗ്, യജുര്‍, സാമം എന്നീ വേദങ്ങള്‍ പൂര്‍ണമായി ചൊല്ലി തീര്‍ക്കും. നാളെ ആരംഭിക്കുന്ന രണ്ടാം മുറയിലും ഇതേ രീതിയില്‍ ചടങ്ങുകള്‍ ആവര്‍ത്തിക്കും. ആകെയുള്ള ഏഴ് മുറകളിലും ചടങ്ങുകള്‍ ഒരേ രീതിയില്‍ തന്നെയാണ്. എങ്കിലും ഒരു മുറയില്‍ നിന്ന് അടുത്ത മുറയിലേക്ക് ചടങ്ങ് നീങ്ങുമ്പോള്‍ വേദ മന്ത്രങ്ങളുടെ ശക്തിയും തീക്ഷ്‌ണതയും വര്‍ധിക്കുമെന്നാണ് വിശ്വാസം. ഓരോ മുറയിലും ചൊല്ലുന്ന മന്ത്രങ്ങള്‍ ഓരോ വര്‍ഷത്തേയും നാടിന്‍റെ ഐശ്വര്യത്തിന് സഹായകമാകുമെന്ന് കരുതുന്നുവരുമുണ്ട്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ മുറജപത്തിന്‍റെ രണ്ടാം മുറ - ജലജപം
ഒരു മുറയില്‍ നിന്ന് അടുത്ത മുറയിലേക്ക് ചടങ്ങ് നീങ്ങുമ്പോള്‍ വേദ മന്ത്രങ്ങളുടെ ശക്തിയും തീക്ഷ്‌ണതയും വര്‍ധിക്കുമെന്നാണ് വിശ്വാസം
ഇനി ആറ് വര്‍ഷത്തിന് ശേഷമാണ് പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മുറജപം നടക്കുക. ഈ ആറുവര്‍ഷത്തേക്കുമുള്ള നാടിന്‍റെ ഐശ്വര്യത്തിനും ക്ഷേമത്തിനും ഓരോ മുറയിലെയും മന്ത്രങ്ങള്‍ കരുത്ത് പകരും. മുറ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നതിനനുസരിച്ച് പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ഭക്തജനത്തിരക്കും വര്‍ധിക്കുന്നു. മുറ ജപത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് ആറ് മുതല്‍ പത്മതീര്‍ത്ഥ കുളത്തിലിറങ്ങി നിന്നുള്ള ജലജപം വന്‍ ഭക്ത ജന സാന്നിധ്യത്തിലാണ് നടക്കുന്നത്. മുറജപം തീരുന്നതുവരെ എല്ലാ ദിവസവും വൈകിട്ട് ജലജപവുമുണ്ട്.