കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്ത് കേസ്‌; അറ്റാഷെയുടെ ഫ്ലാറ്റില്‍ എന്‍ഐഎ പരിശോധന നടത്തി

സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയ്‌ക്കും ബന്ധമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് എന്‍ഐഎയുടെ നടപടി

സ്വര്‍ണക്കടത്ത് കേസ്‌  അറ്റാഷയുടെ ഫ്ലാറ്റില്‍ എന്‍ഐഎ പരിശോധന നടത്തി  എന്‍ഐഎ പരിശോധന  എന്‍ഐഎയുടെ നടപടി  uae attache  thiruvananthapuram  nia
സ്വര്‍ണക്കടത്ത് കേസ്‌; അറ്റാഷയുടെ ഫ്ലാറ്റില്‍ എന്‍ഐഎ പരിശോധന നടത്തി

By

Published : Jul 20, 2020, 9:59 AM IST

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഫ്ലാറ്റിൽ എൻഐഎ പരിശോധന നടത്തി. ഞായറാഴ്‌ച രാത്രിയാണ് അറ്റാഷെയുടെ തിരുവനന്തപുരത്തെ പാറ്റൂരിലുള്ള ഫ്ലാറ്റിൽ ഏഴംഗ എൻഐഎ സംഘം പരിശോധന നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയ്‌ക്കും ബന്ധമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് എന്‍ഐഎയുടെ നടപടി. കേസില്‍ അറ്റാഷെയ്‌ക്കും പങ്കുണ്ടെന്ന തരത്തില്‍ പിടിയിലായ പ്രതികള്‍ ആരോപിച്ചിരുന്നു. അതേസമയം കേസ്‌ വിവാദമായതിന് പിന്നാലെ അറ്റാഷെ കഴിഞ്ഞ ആഴ്‌ച യുഎഇിലേക്ക് മടങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതി സരിത്തിനെ ഉടൻ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരേയും തിരുവന്തപുരത്ത് എത്തിച്ച് എന്‍ഐഎ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവരെ വീണ്ടും തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തിക്കുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ ഉടൻ ചോദ്യം ചെയ്യും. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ.

ABOUT THE AUTHOR

...view details