തിരുവനന്തപുരം: ന്യൂനമർദം ശക്തമായതിനെത്തുടർന്ന് പൊഴിയൂരിലും പൂന്തുറയിലും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. തിരയടിച്ച് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. പൊഴിയൂരിലും പൂന്തുറയിലുമായി ഇരുന്നൂറിലധികം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പൊഴിയൂരിലും പൂന്തുറയിലും ശക്തമായ കടലാക്രമണം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു - തീവ്ര ന്യൂനമർദ്ദം
പൊഴിയൂരിലും പൂന്തുറയിലുമായി ഇരുന്നൂറിലധികം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പൊഴിയൂരിലും പൂന്തുറയിലും ശക്തമായ കടലാക്രമണം; ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു
Also Read:കുട്ടനാട്ടിൽ വെള്ളപ്പൊക്കം; പലയിടത്തും മടവീഴ്‌ച
നിലവിൽ നാല് ക്യാമ്പുകളാണ് ഇരുമേഖലകളിലുമായി ആരംഭിച്ചിരിക്കുന്നത്. ജില്ലയിൽ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ എത്തുന്നവരെ മുഴുവൻ ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം തമിഴ്‌നാട് തീരത്ത് പുലിമുട്ടുകൾ സ്ഥാപിച്ചതാണ് കേരള തീരത്ത് കടൽ കയറാൻ കാരണമെന്നാണ് ആരോപണം.
Last Updated : May 14, 2021, 5:46 PM IST