കേരളം

kerala

ETV Bharat / state

പ്യൂണിനെ സ്‌കൂൾ മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി - പ്യൂണിനെ സ്‌കൂൾ മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ

കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂണ്‍ നവീനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

school peon committed suicide in class room  school peon committed suicide in kattakkada  സ്‌കൂൾ മുറിയിൽ ആത്മഹത്യ ചെയ്‌ത് പ്യൂണ്‍  കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്‌കൂൾ  suicide in Kattakkada  കാട്ടക്കടയിൽ സ്‌കൂൾ മുറിയിൽ ആത്മഹത്യ  പ്യൂണ്‍ സ്‌കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ  കാട്ടാക്കട ആത്മഹത്യ  നവീൻ  suicide in class room
പ്യൂണിനെ സ്‌കൂൾ മുറിയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

By

Published : Nov 13, 2022, 12:35 PM IST

തിരുവനന്തപുരം:കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂണിനെ സ്‌കൂൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനിൽ നവീൻ(24) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്നു വർഷമായി ഈ സ്‌കൂളിൽ ജോലി നോക്കി വരികയായിരുന്നു നവീൻ.

മാസങ്ങൾക്കു മുമ്പ് നടന്ന അപകടത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്ന നവീൻ രണ്ടാഴ്‌ച മുൻപാണ് വീണ്ടും ജോലിയിലേക്ക് പ്രവേശിച്ചത്. നവീന്‍റെ അച്ഛനും ഇതേ സ്‌കൂളിലെ ക്ലർക്ക് ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details