കേരളം

kerala

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പ്രവേശന പ്രായം അഞ്ച് വയസായി തുടരും; വി ശിവന്‍കുട്ടി

By

Published : Mar 29, 2023, 1:23 PM IST

Updated : Mar 29, 2023, 2:52 PM IST

ഒന്നാം ക്ലാസിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിനുള്ള പ്രായം ആറ് വയസാക്കി ഉയർത്തണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. കേരളത്തിൽ വർഷങ്ങളായി തുടരുന്ന രീതി തുടരുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചത്.

സ്‌കൂളുകളിലെ പ്രവേശന പ്രായം  School entry age in Kerala  വി ശിവന്‍കുട്ടി  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി  Education Minister V Sivankutty  Education in kerala  വിദ്യാഭ്യാസ നയം  Education policy  kerala news  education news
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പ്രവേശന പ്രായം അഞ്ച് വയസായി തുടരും

വി ശിവന്‍കുട്ടി മാധ്യമങ്ങളോട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേരളത്തിന്‍റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും എത്രയോ കാലമായി നാട്ടില്‍ നിലനില്‍ക്കുന്ന ഒരു രീതി അഞ്ചു വയസില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിനുള്ള പ്രായം ആറ് വയസാക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളിയാണ് കേരള നയം മന്ത്രി വ്യക്തമാക്കിയത്. അത് പെട്ടെന്ന് അട്ടിമറിക്കാൻ സാധിക്കില്ലെന്നും വിഷയത്തിൽ കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വര്‍ധിപ്പിക്കാന്‍ കഴിയൂ. ആയതിനാല്‍ അഞ്ചു വയസില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അധ്യയന വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

ഫെഡറല്‍ സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്‍റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്‌കൂളിൽ പോകാൻ പ്രായത്തിലുഉള്ള മുഴുവന്‍ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നു. പഠനത്തുടര്‍ച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂളിൽ വരുന്നുണ്ട്. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്.

എന്നാല്‍ ദേശീയ അടിസ്ഥാനത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്‌തമാണ്. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് സ്‌കൂള്‍ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികള്‍ സ്‌കൂളിന് പുറത്താണ്. ഇതിൽ തന്നെ കൊഴിഞ്ഞുപോക്കും വളരെ കൂടുതലാണ്. ശരാശരി സ്‌കൂളിങ് തോത് 6.7 വര്‍ഷമാണ്. കേരളത്തിലാണെങ്കില്‍ ഇത് 11 വര്‍ഷത്തില്‍ കൂടുതലാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

മാർച്ച് 30ന് അവസാനിക്കുന്ന ഒന്നു മുതൽ 9 വരെയുള്ള വിദ്യാർത്ഥികളുടെ റിസൾട്ട് മെയ് രണ്ടാം തീയതി പ്രഖ്യാപിക്കും. ഇന്ന് അവസാനിച്ച എസ്എസ്എൽസി പരീക്ഷയുടെ ഫലം മെയ് 20ന് മുൻപും പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഏപ്രിൽ മൂന്നു മുതൽ എസ്എസ്എൽസി ഹയർ സെക്കൻഡറി വോക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കും.

Last Updated : Mar 29, 2023, 2:52 PM IST

ABOUT THE AUTHOR

...view details