കേരളം

kerala

ETV Bharat / state

മുറജപം എന്ത്? താന്ത്രിക വൈദികര്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു

ഓരോ വേദത്തെയും എട്ടായി തിരിച്ച് ഒരു ദിവസം ഒരഷ്ടകം വീതം എട്ടു ദിവസം കൊണ്ട് ഒരു വേദം മുഴുവനായി ചൊല്ലിത്തീർക്കും. ജനുവരി 15 വരെ എല്ലാ ദിവസവും പുലർച്ചെ ഇതാവർത്തിക്കും

By

Published : Nov 25, 2019, 9:01 PM IST

മുറജപം എങ്ങനെയെന്ന് താന്ത്രിക വിദഗ്ധർ ഇടിവി ഭാരതിനോട്

തിരുവനന്തപുരം:ഏഴു ദിവസം നീളുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇപ്പോൾ നടന്നുവരുന്ന മുറജപത്തിലെ ഒരു മുറ. ഇങ്ങനെ എട്ടു മുറകൾ ചേർന്നാണ് മുറജപം പൂർത്തിയാക്കുന്നത്. ഓരോ മുറയിലും ഋഗ്, യജുർ, സാമം എന്നീ വേദങ്ങൾ പൂർണമായും ചൊല്ലിത്തീർക്കും. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന മുറജപ ചിത്രീകരണത്തിന് ക്യാമറകൾക്ക് പ്രവേശനമില്ല. എന്താണ് മുറജപമെന്ന് ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ പ്രമുഖ വേദപാഠശാലകളിൽ നിന്നുള്ള വൈദികർ ഇടിവി ഭാരതിനു മുന്നിൽ അവതരിപ്പിക്കുന്നു.

മുറജപം എന്ത്? താന്ത്രിക വൈദികര്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു

മുറജപത്തിലെ ഋഗ്വേദമന്ത്രങ്ങൾ ഉരുക്കഴിക്കുന്നതിനെക്കുറിച്ചും സാമവേദത്തിലേക്ക് മുറ മാറുമ്പോൾ അതിന്‍റെ ഉച്ചാരണവും താളക്രമവും എപ്രകാരം ആയിരിക്കും എന്നതിനെ സംബന്ധിച്ചും വൈദികര്‍ വിശദീകരിച്ചു. ജനുവരി 15 വരെ എല്ലാ ദിവസവും പുലർച്ചെ ഇതാവർത്തിക്കും. ഓരോ വേദത്തെയും എട്ടായി തിരിച്ച് ഒരു ദിവസം ഒരഷ്ടകം വീതം എട്ടു ദിവസം കൊണ്ട് ഒരു വേദം മുഴുവനായി ചൊല്ലിത്തീർക്കും. മനപ്പാഠമാക്കിയ വേദസൂക്താലാപനത്തിൽ നിശ്ചിത താളവും ശ്വാസ ക്രമവുമുണ്ട്.

ABOUT THE AUTHOR

...view details