കേരളം

kerala

ETV Bharat / state

എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസ്; കേസ് പരിഗണിക്കുന്നത് മാറ്റി - എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസ്; കേസ് പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി

ഇടതു സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ എസ്.ബി.ഐ മെയിൻ ട്രഷറി ശാഖയ്ക്ക് നേരെ ആക്രമണമുണ്ടായ കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 23 ലേക്ക് മാറ്റി.

hearing of sbi attack case postponed to august 23  national strike  എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസ്; കേസ് പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി  എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസ്
എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസ്; കേസ് പരിഗണിക്കുന്നത് മാറ്റി

By

Published : Jun 23, 2021, 12:14 PM IST

തിരുവനന്തപുരം: 2019ൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റ് 23 ലേക്ക് മാറ്റി.

ജനുവരി 9നാണ് ഇടതു സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ എസ്.ബി.ഐ മെയിൻ ട്രഷറി ശാഖയ്ക്ക് നേരെ ആക്രമണമുണ്ടായത്. ബാങ്കിന്‍റെ മൊബൈൽ ഫോൺ, ലാൻഡ് ഫോൺ, മാനേജരുടെ ക്യാബിൻ എന്നിവ ആക്രമണത്തിൽ നശിച്ചു.

Also read:'ഇനിയും വിസ്‌മയമാർ ഉണ്ടാകരുത്'; കുടുംബാംഗങ്ങളെ സന്ദർശിച്ച് കെകെ ശൈലജ

ഏകദേശം 1,33,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. തൈക്കാട് സിഐടിയു ഏരിയ കമ്മറ്റി സെക്രട്ടറി അശോക്, തിരുവനന്തപുരം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിലാൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ പി.കെ.വിനുകുമാർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അനിൽ കുമാർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

ABOUT THE AUTHOR

...view details