കേരളം

kerala

ETV Bharat / state

സ്ഥാനാർഥി നിർണ്ണയത്തിന് മുമ്പേ തിരുവനന്തപുരത്ത് പ്രചാരണം ശക്തമാക്കി ശശി തരൂർ എംപി

തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന പ്രചാരണം തന്‍റെ വിജയസാധ്യത വർധിപ്പിക്കുന്നുവെന്ന് ശശിതരൂർ. പ്രചാരണം വോട്ട് തട്ടാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണെന്നും തരൂർ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സിറ്റിംഗ് എംപി ശശി തരൂർ തിരുവനന്തപുരത്ത് പ്രചാരണം ശക്തമാക്കി.

പ്രചാരണം ശക്തമാക്കി സിറ്റിംഗ് എംപി ശശി തരൂർ

By

Published : Mar 11, 2019, 7:34 PM IST

സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വോട്ടർമാരെ നേരിട്ട് കാണുന്നത് ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ശശി തരൂർ എംപി. മണ്ഡലത്തിൽ തരൂരിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ചുവരെഴുത്തുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ നിരന്നു തുടങ്ങി. കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർഥിയായി എത്തിയതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണമത്സരം എന്നാണ് വിലയിരുത്തൽ. എന്നാൽ അത് തന്‍റെ ഭൂരിപക്ഷം വർധിപ്പിക്കുമെന്നാണ് ശശിതരൂർ അവകാശപ്പെടുന്നത്.

പ്രചാരണം ശക്തമാക്കി സിറ്റിംഗ് എംപി ശശി തരൂർ

എംപി എന്ന നിലയിൽ കഴിഞ്ഞ പത്ത് വർഷം തിരുവനന്തപുരത്ത് താൻ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് അറിയാം. താൻ അത് ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടുക. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരും ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരുമാണെങ്കിലും ഇതിന്‍റെ കുറ്റം മുഴുവൻ സ്ഥലം എംപിയായ തനിക്കെതിരെ വന്നത് അതിശയകരമാണെന്നും തരൂർ പറഞ്ഞു. യുഡിഎഫ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം മീഡിയ റൂമിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details