തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വന സ്‌പർശം പരാതി പരിഹാര അദാലത്ത് തിരുവനന്തപുരം ജില്ലയിൽ അടുത്ത മാസം നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഫെബ്രുവരി 8,9,11 തീയതികളിലാണ് അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ ടി.എം തോമസ് ഐസക്, ജെ.മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.
സാന്ത്വന സ്‌പർശം പരാതി പരിഹാര അദാലത്ത് അടുത്ത മാസം തിരുവനന്തപുരത്ത് - thiruvananthapuram
ഫെബ്രുവരി 8,9,11 തീയതികളിലാണ് അദാലത്ത് നടക്കുന്നത്
താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഒരു ദിവസം രണ്ടു താലൂക്കുകളിലെ പരാതികൾ പരിഗണിക്കും. ആറ് താലൂക്കുകളുള്ള ജില്ലയിൽ അക്ഷയ സെന്‍ററുകൾ വഴി ഓൺലൈനായാണ് പരാതി നൽകേണ്ടത്. അതിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല. ഓൺലൈനായി പരാതികൾ നൽകാൻ കഴിയാത്തവർക്ക് ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, വില്ലേജ് ഓഫീസ് എന്നിവ വഴിയും പരാതി നൽകാം.
പരമാവധി ഓൺലൈനായി തന്നെ പരാതികൾ നൽകാൻ പൊതു ജനങ്ങൾ ശ്രമിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കിടപ്പ് രോഗികൾ അദാലത്തിന് നേരിട്ട് വരേണ്ടതില്ലെന്നും പകരം മറ്റൊരാളെ അയച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.