തിരുവനന്തപുരം: തലസ്ഥാനത്ത് നഗരസഭയുടെ കീഴിലെ പൊതുശ്‌മശാനമായ ശാന്തികവാടത്തിൽ നടക്കുന്ന സംസ്‌കാരചടങ്ങുകൾ ഇനി ലോകത്തെവിടെയിരുന്നും തത്സമയം കാണാം. ചടങ്ങുകളുടെ ലൈവ് സ്ട്രീമിങ്ങിന് സംവിധാനമൊരുക്കുകയാണ് നഗരസഭ. ചടങ്ങുകളിൽ പങ്കെടുക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബന്ധുമിത്രാദികൾക്ക് ഏറെ വൈകാരിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ സ്ട്രീമിങ് സംവിധാനം ഒരുക്കുന്നത്.
ശാന്തികവാടത്തിൽ സംസ്‌കാരചടങ്ങുകൾ തത്സമയം കാണാന്‍ സംവിധാനം
സ്‌മാർട്ട് ട്രിവാൻഡ്രം വെബ് പേജിലും ശാന്തികവാടത്തിൻ്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ചടങ്ങുകൾ തത്സമയം കാണാം. തിരക്ക് കൂടുന്ന അവസരങ്ങളിൽ അന്ത്യകർമ്മങ്ങൾ നടക്കുന്ന സ്ഥലത്തെ ദൃശ്യങ്ങളും സംസ്‌കരിക്കപ്പെടുന്നയാളിൻ്റെ പേരും ശാന്തികവാടത്തിൻ്റെ മുൻവശത്ത് പ്രദർശിപ്പിക്കും
സ്‌മാർട്ട് ട്രിവാൻഡ്രം വെബ് പേജിലും ശാന്തികവാടത്തിൻ്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ചടങ്ങുകൾ തത്സമയം കാണാം. തിരക്ക് കൂടുന്ന അവസരങ്ങളിൽ അന്ത്യകർമ്മങ്ങൾ നടക്കുന്ന സ്ഥലത്തെ ദൃശ്യങ്ങളും സംസ്‌കരിക്കപ്പെടുന്നയാളിൻ്റെ പേരും ശാന്തികവാടത്തിൻ്റെ മുൻവശത്ത് പ്രദർശിപ്പിക്കും. ക്രിമേഷൻ സർട്ടിഫിക്കറ്റും ഓൺലൈനായി ലഭ്യമാക്കും. കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചവരുടേതും കൊവിഡ് ബാധിച്ച് മരിച്ചവരുടേതുമായ 381 മൃതദേഹങ്ങളാണ് ശാന്തികവാടത്തിൽ ഇതുവരെ സംസ്‌കരിച്ചത്. ഇതിൽ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഒൻപത് പേരും നഗരസഭാ പരിധിക്ക് പുറത്തുള്ള 181 പേരും ഉൾപ്പെടുന്നു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നഗരസഭാ ജീവനക്കാർ തന്നെയാണ് സംസ്‌കാരം നടത്തുന്നത്.