കേരളം

kerala

ETV Bharat / state

സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു - crime branch

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യൽ

Sandeep Nair is being questioned by the crime branch  Sandeep Nair  gold smuggling case  സ്വർണക്കടത്ത് കേസ്  സന്ദീപ് നായർ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു  crime branch  ക്രൈംബ്രാഞ്ച്
സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

By

Published : Apr 2, 2021, 11:56 AM IST

Updated : Apr 2, 2021, 12:58 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസിൽ സന്ദീപിനെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർ അടക്കം അഞ്ചുപേരെ എൻ.ഐ.എ മാപ്പുസാക്ഷികളാക്കിയിരുന്നു.

Last Updated : Apr 2, 2021, 12:58 PM IST

ABOUT THE AUTHOR

...view details