പാറശാലയിൽ സിപിഎം-ബിജെപി സംഘർഷം - BJP
ഉദിയൻകുളങ്ങര ജങ്ഷനിൽ ഫ്ലക്സ് ബോർഡ് വയ്ക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പാറശാലയിൽ സംഘർഷം
തിരുവനന്തപുരം:പാറശാലയിൽ സിപിഎം-ബിജെപി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക് . ഉദിയൻകുളങ്ങര സ്വദേശി വേലപ്പൻ ( 67) ആതിര( 16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഉദിയൻകുളങ്ങര ജങ്ഷനിൽ ഫ്ലക്സ് ബോർഡ് വെക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.