തിരുവനന്തപുരം:യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ നിലവിലെ അധ്യക്ഷ ചിന്ത ജെറോമിന് ഇനി പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കും. മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ 2016ല്‍ ചിന്ത അധ്യക്ഷയായതു മുതലുള്ള കുടിശികയും ലഭിക്കും.
ശമ്പളം ഒരു ലക്ഷമാക്കണമെന്നാവശ്യപ്പെട്ട് യുവജന കമ്മിഷന്‍ സമര്‍പ്പിച്ച ശിപാര്‍ശ ധനവകുപ്പ് ആദ്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ചിന്തയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ തനിക്കും കുടിശികയ്ക്ക് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവജന കമ്മിഷന്‍റെ മുന്‍ അധ്യക്ഷന്‍ ആര്‍ വി രാജേഷും രംഗത്തെത്തി.