തിരുവനന്തപുരം:മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ നടക്കും. നിയമ പരിശോധനയ്‌ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞയ്‌ക്ക് അനുമതി നല്‍കി. വൈകുന്നേരം നാലിന് രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ നാളെ - ആരിഫ് മുഹമ്മദ് ഖാന്‍
നിയമപരിശോധനയ്‌ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞയ്‌ക്ക് അനുമതി നല്‍കി.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഗവര്‍ണര്‍ മുന്‍പ് നിയമോപദേശം തേടിയിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം സ്വീകരിക്കാനായിരുന്നു ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചത്. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ശിപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.
മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രി സ്ഥാനമൊഴിഞ്ഞ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന് കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമെടുത്തത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് ശിപാര്‍ശ സമര്‍പ്പിച്ചത്.