തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനത്തിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് താൻ പറഞ്ഞുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വിഷയം എങ്ങനെ പരിഗണിക്കുമെന്ന് കണ്ടതിന് ശേഷം മാത്രമേ മറ്റ് ചർച്ചകൾക്ക് പ്രസക്തിയുള്ളു. രാഷ്ട്രീയ വിഷയ ദാരിദ്ര്യം കൊണ്ടാണ് പ്രതിപക്ഷം ശബരിമല വിഷയം ഉയർത്തുന്നതെന്നും തെരഞ്ഞെടുപ്പ് അജണ്ട മാറ്റാനാണ് പ്രതിപക്ഷ ശ്രമമെന്നും എംഎ ബേബി ആരോപിച്ചു.
ശബരിമല സ്ത്രീ പ്രവേശനം: തന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് എം എ ബേബി - യുഡിഎഫ് നിലപാട്
ശബരിമല സ്ത്രീ പ്രവേശനത്തിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് താൻ പറഞ്ഞുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് എംഎ ബേബി
ശബരിമല വിഷയത്തിൽ പാർട്ട് നിലപാട് ആർക്കുമേൽ അടിച്ചേൽപ്പിക്കില്ല: എം എ ബേബി
സാമൂഹികമായ സമവായം ഉണ്ടാക്കിയ ശേഷം മാത്രമേ ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കൂവെന്ന് എംഎ ബേബി പറഞ്ഞു. ശബരിമല വിഷയം നിലവിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിൻ്റെ പരിഗണനയിലാണ്. അതിൽ അവർ വിധി പറഞ്ഞ ശേഷം മാത്രമേ മറ്റ് വിഷയങ്ങൾ ഉയരുന്നുള്ളൂ. പാർട്ടിപരമായ നിലപാട് ആർക്കും മേൽ അടിച്ചേൽപ്പിക്കില്ലെന്നും എംഎ ബേബി പറഞ്ഞു.
Last Updated : Feb 9, 2021, 1:13 PM IST