തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമല മേൽശാന്തി നറുക്കെടുപ്പ് മാറ്റി. മേൽശാന്തി നിയമനത്തിന് അപേക്ഷ സമർപ്പിച്ചവരെ പറ്റിയുള്ള വിജിലൻസ് പരിശോധന നടപടികൾ മുടങ്ങിയതോടെയാണ് നറുക്കെടുപ്പ് മാറ്റിയത്. ഇതോടെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടക്കില്ല. ഇത്തവണ മേൽശാന്തി അപേക്ഷകരുടെ എണ്ണത്തിലും കുറവുണ്ട്.
ശബരിമല മേൽശാന്തി നറുക്കെടുപ്പ് മാറ്റിവച്ചു
മേൽശാന്തി നിയമനത്തിന് അപേക്ഷ സമർപ്പിച്ചവരെ പറ്റിയുള്ള വിജിലൻസ് പരിശോധന നടപടികൾ മുടങ്ങിയതോടെയാണ് നറുക്കെടുപ്പ് മാറ്റിയത്. കൊവിഡ് കാരണം പരിശോധന നീളുകയാണ്
ശബരിമല മേൽശാന്തി നറുക്കെടുപ്പ് മാറ്റി
ശബരിമല, മാളികപ്പുറം മേൽശാന്തി പരിഗണനയ്ക്കായി 89 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 132 ആയിരുന്നു. തുലാം ഒന്നിന് നറുക്കെടുപ്പ് നടത്താനാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രതീക്ഷ. മേൽശാന്തി നിയമനത്തിനുള്ള അപേക്ഷകരെ സംബന്ധിച്ച് വിജിലൻസ് പരിശോധന നടത്തിയ ശേഷമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. കൊവിഡ് കാരണം പരിശോധന നീളുകയാണ്. ഓഗസ്റ്റ് ഒൻപതിന് നടക്കാനിരിക്കുന്ന നിറപുത്തരിയും ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം.