.
ബോർഡുകൾ നീക്കം ചെയ്തതില്‍ പരാതിയുമായി ശബരിമല കർമ്മ സമിതി - കെപി ശശികല
ശബരിമല കർമ്മസമിതി സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് നീക്കം ചെയ്തത്
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡുകൾ നീക്കം ചെയ്തതിന് എതിരെ പരാതിയുമായി ശബരിമല കർമ്മ സമിതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശങ്ങൾ പാലിച്ചാണ് ബോർഡുകൾ സ്ഥാപിച്ചിരുന്നതെന്നും നോട്ടീസ് പോലും നൽകാതെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബോർഡുകൾ നീക്കം ചെയ്തതെന്നും കെപി ശശികല പറഞ്ഞു. നടപടിക്ക് എതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ശശികല വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയം ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശബരിമല കർമ്മസമിതി സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡുകൾ എടുത്തുമാറ്റിയത്.