തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചെയർമാനായി എസ് സോമനാഥ് ചുമതലയേറ്റു. തിരുവനന്തപുരം വി.എസ്.എസ്.സിയിൽ വച്ചാണ് ഔപചാരിക ചടങ്ങ് നടന്നത്. സ്ഥാനമൊഴിയുന്ന ചെയർമാൻ ഡോ കെ ശിവൻ ഇതിനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
സാധാരണഗതിയില്‍ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് വച്ചാണ് പുതിയ ചെയർമാൻ സ്ഥാനമേല്‍ക്കാറുള്ളത്. പതിവിന് വിപരീതമായാണ് ഇത്തവണ ചടങ്ങ് നടന്നത്. മലയാളിയായ ശാസ്‌ത്രജ്ഞനാണ് ചുമതലയോറ്റ എസ് സോമനാഥ്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്‌പേസിന്‍റെ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കും.
ഇസ്രോ തലപ്പത്തെ നാലാമത്തെ മലയാളി
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്‍ററിന്‍റെ ചെയര്‍മാനായിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിയമനം. ഇസ്രോ തലപ്പത്ത് എത്തുന്ന നാലാമത്തെ മലയാളിയാണ് സോമനാഥ്. കെ കസ്‌തൂരിരംഗന്‍, ജി മാധവന്‍ നായര്‍, കെ രാധാകൃഷ്‌ണന്‍ എന്നിവരാണ് മുന്‍പ് ഇസ്രോ ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മലയാളികള്‍.
2018 ജനുവരിയിലാണ് സോമനാഥ് വി.എസ്.എസ്.സി ഡയറക്‌ടറായി ചുമതലയേൽക്കുന്നത്. അതിന് മുന്‍പ് രണ്ടര വർഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻ്ററിന്‍റെ മേധാവിയായിരുന്നു. ജി.എസ്.എൽ.വി മാർക് ത്രീ റോക്കറ്റിന്‍റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ടി.കെ.എം എഞ്ചിനിയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങില്‍ ബിരുദം നേടിയ സോമനാഥ് ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്പേസ് എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 1985ലാണ് സോമനാഥ് ഇസ്രോയിലെത്തുന്നത്.
ALSO READ:ഒമിക്രോണിനെതിരെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമോ ? ; അറിയേണ്ടതെല്ലാം