തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുറച്ച് സർക്കാർ ഉത്തരവിറങ്ങി. 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് കുറച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് പുതുക്കിയ നിരക്ക്.
ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് കുറച്ച് സർക്കാർ ഉത്തരവിറങ്ങി - covid test
1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് പരിശോധനാ നിരക്ക് കുറച്ചത്. . എന്നാൽ ഉത്തരവിറങ്ങാത്തതിനാൽ സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് ഇന്നും പഴയ നിരക്ക് തന്നെയാണ് ഈടാക്കിയത്. സർക്കാർ ഉത്തരവ് ലഭിക്കാതെ നിരക്ക് കുറക്കില്ല എന്നായിരുന്നു സ്വകാര്യ ലാബുകളുടെ നിലപാട്.
Read more:ഒരുകോടിയിലധികം കൊവിഡ് വാക്സിനുകള്‍ നിലവില്‍ രാജ്യത്ത് ലഭ്യമെന്ന് കേന്ദ്രം
പുതുക്കിയ നിരക്ക് പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികളും ആശുപത്രികളും പരിശോധന നടത്തുവാന്‍ പാടുള്ളൂ. നിരക്ക് കുറയ്‌ക്കാനുള്ള തീരുമാനം സർക്കാർ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉത്തരവിറങ്ങാത്തതിനാൽ സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് ഇന്നും പഴയ നിരക്ക് തന്നെയാണ് ഈടാക്കിയത്. ഇതിൽ പ്രതിഷേധവും ഉയർന്നിരുന്നു. സർക്കാർ ഉത്തരവ് ലഭിക്കാതെ നിരക്ക് കുറക്കില്ല എന്നായിരുന്നു സ്വകാര്യ ലാബുകളുടെ നിലപാട്. ഇതിന് പിന്നാലെയാണ് നിരക്ക് കുറച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്.