തിരുവനന്തപുരം: മാനന്തവാടി സബ് ആർടിഒ ഓഫീസ് സീനിയർ ക്ലർക്ക് സിന്ധു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ സ്ഥലം മാറ്റം അടക്കം ശുപാർശയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആർടിഒ ഓഫിസ് സീനിയർ ക്ലർക്കിന്‍റെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ആന്‍റണി രാജു - മന്ത്രി ആന്‍റണി രാജു
ഏപ്രിൽ 6ാം തിയതിയാണ് ആർടിഒ ഓഫീസ് സീനിയർ ക്ലർക്ക് സിന്ധു ആത്മഹത്യ ചെയ്‌തത്
ആന്‍റണി രാജു
സിന്ധുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയർന്നിരുന്നു. മാത്രമല്ല സിന്ധുവിന്‍റെ ആത്മഹത്യ കുറിപ്പിലും, പൊലീസ് പിന്നീട് മുറിയില്‍ നിന്നും കണ്ടെടുത്ത ഡയറി കുറിപ്പുകളിലും ചില ജീവനക്കാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ALSO READ കാസർകോട് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; ജില്ല പൊലീസ് മേധാവി അന്വേഷിക്കും