തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഭീഷണി മുഴക്കി കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമത്തിലാക്കിയ ആര്‍എസ്‌പിക്ക് മനം മാറ്റം. സെപ്റ്റംബര്‍ ആറിനു നടക്കുന്ന യുഡിഎഫ് യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുകയോ യുഡിഎഫ് വിടുകയോ ചെയ്യുന്നത് അജണ്ടയിലില്ലെന്ന് ആര്‍എസ്‌പി നേതാക്കള്‍ വ്യക്തമാക്കി.
ആര്‍എസ്‌പി സംസ്ഥാന സമിതി യോഗത്തിനു ശേഷം നേതാക്കളായ എ.എ.അസീസ്, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ഷിബു ബേബി ജോണ്‍ എന്നിവര്‍ സംയുക്തമായാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ യുഡിഎഫ് നേതാക്കള്‍ ഗൗരവമായാണ് കണ്ടതെന്ന് നേതാക്കള്‍ അറിയിച്ചു.
യുഡിഎഫ് ശക്തമാകണം എന്നതുകൊണ്ടാണ് വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണി വിടുക എന്നത് ആര്‍എസ്‌പി നയമല്ല. ആര്‍എസ്‌പി യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണ്. കോണ്‍ഗ്രസുകാര്‍ തമ്മിലടി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നന്നാവണമെന്ന ഉദ്ദേശത്തോടെയാണ് താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.