തിരുവനന്തപുരം: പറയുന്ന കാര്യങ്ങളിൽ സിപിഐക്ക് ആത്മാർഥതയുണ്ടെങ്കിൽ എൽഡിഎഫ് വിട്ടു പുറത്ത് വരണമെന്ന് ആർഎസ്പി. സിപിഐ പുനർവിചിന്തനത്തിന് തയ്യറാകണമെന്നും പഴയത് പോലെ ഒരു മുന്നണിയായി പ്രവർത്തിക്കാമെന്നും ആർഎസ്പി നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഐ പുനർവിചിന്തനത്തിന് തയ്യറാകണം: ആർഎസ്പി
പൊന്നു കൊണ്ടു പുളിശ്ശേരി വച്ച് കൊടുത്താലും കേരളത്തിൽ തുടർഭരണം പിണറായി വിജയൻ സർക്കാരിന് ഉണ്ടാകില്ലെന്നും ആർഎസ്പി.
സിപിഐ
അതേസമയം കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനം ഒറ്റകെട്ടായി എടുത്തതാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപകീർത്തിപ്പെടുത്താൻ സംഘടിതമായ ശ്രമം നടക്കുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു. പൊന്നു കൊണ്ടു പുളിശ്ശേരി വച്ച് കൊടുത്താലും പിണറായി വിജയൻ സർക്കാരിന് കേരളത്തിൽ തുടർഭരണം ഉണ്ടാകില്ലെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു.