കേരളം

kerala

By

Published : Oct 28, 2021, 7:00 PM IST

ETV Bharat / state

മുല്ലപ്പെരിയാര്‍ : സുപ്രീം കോടതി തീരുമാനം പ്രതീക്ഷ നല്‍കുന്നതെന്ന് റോഷി അഗസ്റ്റിന്‍

നിലവില്‍ തമിഴ്‌നാട് നല്‍കിയിരിക്കുന്ന റൂള്‍ കര്‍വിനെതിരെ കേരളത്തിന്റെ വാദങ്ങള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം

Roshi Augustine  Mullaperiyar dam issue  Supreme Court decision  മുല്ലപ്പെരിയാര്‍ അണക്കെട്  റോഷി അഗസ്റ്റിന്‍  സുപ്രീം കോടതി  മുല്ലപ്പെരിയാര്‍ സുപ്രിം കോടതി വിധി  റൂള്‍ കര്‍വ്
മുല്ലപ്പെരിയാര്‍; സുപ്രീം കോടതി തീരുമാനം പ്രതീക്ഷ നല്‍കുന്നതെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം :മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിജപ്പെടുത്താനുള്ള സുപ്രീംകോടതി നിര്‍ദേശം പ്രതീക്ഷ നല്‍കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവില്‍ തമിഴ്‌നാട് നല്‍കിയിരിക്കുന്ന റൂള്‍ കര്‍വിനെതിരെ കേരളത്തിന്‍റെ വാദങ്ങള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read:മുല്ലപ്പെരിയാര്‍ പാട്ടക്കരാർ എത്രയും വേഗം റദ്ദാക്കണമെന്ന് സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റ്

ഇതിലൂടെ കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ വാദവും കോടതി അംഗീകരിച്ചില്ല. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക.

ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഈ മാസം റൂള്‍ കര്‍വ് 138 അടിയാണ്. രാവിലെ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സ്പില്‍വേ തുറന്ന് ജലം ഒഴുക്കി വിടുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details