കേരളം

kerala

ETV Bharat / state

രോഗം ബാധിച്ച് ജീവിതം വഴിമുട്ടിയ കുടുംബത്തിന് ജപ്തി ഭീഷണിയും - bank

പലിശ അടക്കം  9,79661 രൂപയപുടെ ബാധ്യതയാണ് കുടുംബത്തിനുള്ളത്.

രോഗം ബാധിച്ച് ജീവിതം വഴിമുട്ടിയ കുടുംബത്തിന് ജപ്തി ഭീഷണിയും

By

Published : Apr 26, 2019, 3:40 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ ആറയൂർ ചന്ദ്രനിലയത്തിൽ ചന്ദ്രനും കുടുംബവുമാണ് തുടർ ജീവിതം എന്തെന്ന ചോദ്യചിഹ്നവുമായി നിൽക്കുന്നത്. ചന്ദ്രനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ആറയൂർ ചന്ദ്രനിലയം. എന്നാൽ 2014ൽ ഈ കുടുംബത്തിന്‍റെ സന്തോഷത്തിന് മങ്ങൽ ഏറ്റു തുടങ്ങി. വയറുവേദനയെയും കാൽ നീരിനെയും തുടർന്ന് ചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇയാളുടെ ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമാണെന്ന് തിരിച്ചറിയുന്നത്.

രോഗം ബാധിച്ച് ജീവിതം വഴിമുട്ടിയ കുടുംബത്തിന് ജപ്തി ഭീഷണിയും

തുടർന്ന് ഡയാലിസിസ് ആരംഭിച്ചു. 5000 രൂപയാണ് ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന്‍റെ ചിലവ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നിര്‍ബന്ധമാണ്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൽ ആകെ ഉണ്ടായിരുന്ന വീടും വസ്തുവും പണയം വച്ച് കിട്ടിയ മൂന്ന് ലക്ഷം രൂപ കൊണ്ടാണ് ചികിത്സ മുന്നോട്ട് പോകുന്നത്. എന്നാല്‍ ചന്ദ്രന് രോഗം ബാധിച്ച കാരണം പണം തിരിച്ചടയ്ക്കാനും സാധിക്കുന്നില്ല. നിലവിൽ പലിശ അടക്കം 9,79,661 രൂപ അടക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അല്ലാത്ത പക്ഷം വീട് ജപ്തി ചെയ്യും.

നിലവില്‍ ബന്ധുക്കളുടെ സഹായം കൊണ്ടാണ് ഇവരുടെ നിത്യ ചെലവുകള്‍ നടന്നുപോകുന്നത്. ബന്ധുക്കളുടെ സഹായം എത്ര നാളത്തേക്ക് ഉണ്ടാകുമെന്നും ഇവര്‍ക്ക് അറിയില്ല. കുടുംബത്തിന്‍റെ ജപ്തി ഭീഷണി ഒഴിവാക്കുന്നതിനും മക്കളുടെ പഠനത്തിനും ഭക്ഷണത്തിനും ഇനി യാതൊരു നിവർത്തിയുമില്ല. കരുണ നിറഞ്ഞവർ കനിയണമേയെന്ന അപേക്ഷ മാത്രമേ ഈ കുടുംബത്തിന് ഉള്ളു.

ABOUT THE AUTHOR

...view details