തിരുവനന്തപുരം:സംസ്ഥാനത്തെ നിരത്തുകളിൽ കാൽനട യാത്രികരുടെ അപകട മരണം കുറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് കാൽനട യാത്രക്കാരുടെ അപകടമരണം 23 ശതമാനം കുറഞ്ഞെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു നിയമസഭയെ രേഖാമൂലം അറിയിച്ചു. 2018നെക്കാൾ 6 ശതമാനം കുറവാണിത്.
ആശ്വാസക്കണക്ക്; നിരത്തുകളിലെ കാല്‍നടയാത്രികരുടെ മരണം കുറയുന്നു
ഈ വർഷം ഇതുവരെ 394 കാൽനട യാത്രക്കാരാണ് നിരത്തുകളില്‍ മരണമടഞ്ഞത്. അപകടങ്ങളില്‍ മൂന്നിലൊന്നും രാത്രി സമയങ്ങളിലാണ് നടക്കുന്നതെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു നിയമസഭയെ അറിയിച്ചു
കാൽനട യാത്രക്കാരുടെ അപകട മരണങ്ങളിൽ കുറവ്
ഈ വർഷം അപകടത്തിൽപ്പെട്ട് നിരത്തുകളിൽ മരണമടഞ്ഞത് 1719 പേരാണ്. ഇതിൽ 394 പേര്‍ മാത്രമാണ് കാൽനടയാത്രികര്‍. അപകടങ്ങളില്‍ മൂന്നിലൊന്നും രാത്രി സമയങ്ങളിലാണ്. തെരുവ് വിളക്കുകളുടെ അഭാവമാണ് അപകടത്തിന് പ്രധാന പ്രശ്‌നമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.