തിരുവനന്തപുരം:രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അപകട മരണങ്ങളും ശാരീരിക വൈകല്യങ്ങളും ഉണ്ടാകുന്നത് റോഡ് അപകടങ്ങള്‍ കാരണമെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. ഓരോ വര്‍ഷവും 1 ലക്ഷത്തിലധികം ആളുകളാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. ഇത്തവണ ഓണക്കാലത്ത് കേരളത്തിലുണ്ടായ റോഡ് അപകടങ്ങളുടെ കണക്കെടുത്താല്‍വളരെ കൂടുതലാണ്.
സെപ്‌റ്റംബര്‍ 7 മുതല്‍ 11 വരെ 48 വാഹന അപകടങ്ങളാണ് കേരളത്തിലുണ്ടായത്. ഇക്കാലയളവില്‍ കേരളത്തിലുടനീളം 20 ഇരുചക്ര വാഹനങ്ങളും, 12 ഫോര്‍ വീലറും, 6 ഓട്ടോറിക്ഷകളും, 5 ലോറികളും, 2 സ്വകാര്യ ബസുകളും, 3 കെ എസ് ആര്‍ ടി സികളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് കേരള പൊലീസിന്‍റെ കണക്കില്‍ പറയുന്നത്. സെപ്‌റ്റംബര്‍ ഏഴ് മുതല്‍ കേരളത്തിലുണ്ടായ വാഹന അപകടങ്ങളില്‍ പൊലിഞ്ഞത് 29 ജീവനുകളാണ്. ഓണക്കാലം ആരംഭിച്ചുള്ള വെറും അഞ്ച് ദിവസത്തെ കണക്കാണിത്.